ഇരിട്ടി : കണ്ണൂർ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയനെ നുണ പരിശോധനക്ക് വിധേയനാക്കണമെന്നും കലക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റി അന്വേഷണം നീതിപൂർവ്വകമാക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ്
ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ചിന്റെ ഭാഗമായി മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ഇരിട്ടിയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻറ് ഇബ്രാഹിം മുണ്ടേരി, എം.കെ ഹാരിസ് , സമീർ പുന്നാട് , സി.കെ അഷ്റഫ് , അബ്ദുൽ ഖാദർ കോമ്പിൽ , പി. കാദർ കുട്ടി , ഫിറോസ് മുരിക്കഞ്ചേരി , ആർകെ മുജീബ് , എം ഇബ്രാഹിം , പി.കെ. മുനീർ , എൻ കെ സക്കരിയ , അബ്ദുറഹിമാൻ ചാല , അയ്യൂബ് ഉളിയിൽ നേതൃത്വം നൽകി
മുഴക്കുന്ന് പഞ്ചായത്ത് കമ്മറ്റി കാക്കയങ്ങാട് ടൗണിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം മുസ്‌ലിം ലീഗ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഒ ഹംസ, ജില്ലാ യൂത്ത് ലീഗ് പ്രസിഡൻ്റ് നസീർ നല്ലുർ,മൊയ്തീൻ ചാത്തോത്ത്,സി നസീർ,ടി.കെ മാഹിൻ, എം എസ് എഫ് ജില്ലാ ജനറൽ സെക്ട്ടറി കെ.പി റംഷാദ്,പി കെ അബൂബക്കർ, സക്കരിയ മുഴക്കുന്ന്, സമദ് വിളക്കോട്, ഒ റഹീം, ടി അക്ബർ , പി വി സുഹൈൽ, മർവാൻ, ഫഹദ് നേതൃത്വം നൽകി.