ഇരിട്ടി അനു ദിനം വില താഴ്ന്ന് കൊണ്ടിരിക്കുന്ന റബ്ബർ വിലയിടിവ് പിടിച്ച് നിർത്തി റബ്ബർ കർഷക രെ സംരക്ഷി ക്കാൻ കേന്ദ്ര-സംസ്ഥന സർക്കാർ തയ്യാറാവണമെ ന്നും വന്യ ജീവി ശല്യം കാരണം കൃഷിക്കാർക്ക് ഉണ്ടാവുന്ന കൃഷി നാശ ങ്ങൾക്ക് നഷ്ട പരിഹാരം നൽക്കണമെന്നു കേരള കോൺഗ്രസ് സ്‌ക്കറിയ സംസ്ഥാന ചെയർമാൻ ബിനോയി ജോസഫ് ആവശ്യപ്പെട്ടു . ഇരിട്ടിയിൽ പാർട്ടി ജില്ലാ കൺവെൻഷനും ജില്ലാ ഭാര വാഹികളുടെയും തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി. ജേക്കബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫസർ ഡോ. ഷാജി കടമല മുഖ്യ പ്രഭാഷണം നടത്തി. ഹംസ പുല്ലാട്ട്, കൊറ്റിയാൻ കൃഷ്ണൻ, ടോമി കുരിയത്ത് എന്നിവർ പ്രസംഗിച്ചു.
പുതിയ ജില്ലാ ഭാരവാഹികൾ ഷാജി ജോസഫ് ( പ്രസിഡന്റ് ), അഡ്വ. ജോർജുകുട്ടി എബ്രഹാം (ജനറൽ സെക്രട്ടറി ), ടോമി കുര്യത്ത് (സെക്രട്ടറി), കൊറ്റിയാൻ കൃഷ്ണൻ, ഹംസ പുല്ലാട്ട് (വൈസ് പ്രസിഡന്റ്മാർ), പി.പി. അനന്തൻ( ട്രഷറർ )