സംസ്ഥാനത്ത് സ്വർണവിലയിലെ വീഴ്ച്‌ച തുടരുന്നു. ഇന്നലെ നേരിയ കയറ്റം കാഴ്‌ച വച്ച സ്വർണം വീണ്ടും ഇറക്കത്തിലേക്കെന്ന സൂചനയാണ് ഇന്ന് നൽകുന്നത്. ഗ്രാം വില ഇന്ന് 10 രൂപ കുറഞ്ഞ് 6,935 രൂപയായി. പവൻ വില 80 രൂപ കുറഞ്ഞ് 55,480 രൂപയുമായി. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സ്വർണ വില. ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന് 5,720 രൂപയായി കുറഞ്ഞു. ഇന്ന് താഴ്ന്നത് 90 രൂപയാണ്. വെള്ളിവില ഒരു രൂപ കുറഞ്ഞ് 97 രൂപയിൽ എത്തി.