• Wed. Dec 4th, 2024
Top Tags

കണ്ണൂർ റവന്യൂ ജില്ലാ കേരള സ്‌കൂൾ കലോത്സവത്തിന് പയ്യന്നൂരിൽ തിരി തെളിഞ്ഞു

Bynewsdesk

Nov 20, 2024

കണ്ണൂർ റവന്യൂ ജില്ലാ കേരള സ്‌കൂൾ കലോത്സവം പയ്യന്നൂർ എകെഎഎസ് ജിവിഎച്ച്എസ്എസിൽ രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.

യുവതലമുറയുടെ മനസ്സിനെ ഭ്രാന്തമാക്കുന്ന മയക്കുമരുന്ന് ഉൾപ്പെടെ പലതും രംഗത്ത് വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ കുട്ടികളുടെ മനസ്സാണ് ഏറ്റവും അമൂല്യമായ നിധി. വളർന്നു വരുന്ന തലമുറയുടെ മനസ്സ് വിശുദ്ധമാക്കുന്നതിൽ കലാപ്രവർത്തനത്തിന് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

കലോത്സവ ലോഗോ ഡിസൈൻ ചെയ്ത പ്രമോദ് വേങ്ങരയെ ചടങ്ങിൽ ആദരിച്ചു.
ടിഐ മധുസൂദനൻ എം.എൽ.എ അധ്യക്ഷനായി. എം വിജിൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്നകുമാരി എന്നിവർ മുഖ്യാതിഥികളായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *