പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ. പി യും പാർട്ടിയും ഉത്തര മേഖല കമ്മിഷണർ സ്ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥനത്തിൽ ഹൈബ്രിഡ് കഞ്ചാവ് ഇനത്തിൽപ്പെട്ട ‘തായി ഗോൾഡ് ‘എന്ന് വിളിപ്പേര് ഉള്ള തായ്ലാറ്റിൽ നിന്നും കടത്തി കൊണ്ട് വന്ന ഇനക്കിൽപ്പെട്ട 22 ഗ്രാം കഞ്ചാവ് കൈവശം വെച്ച കണ്ണൂർ താലൂക്കിൽ മാട്ടൂൽ അംശം ദേശം മടക്കര ജുമായത്ത് പള്ളിക്ക് സമീപം താമസം പടപ്പയിൽ ഹൗസിൽ മുഹമ്മദ് കുഞ്ഞി മകൻ ഷഫീർ പടപ്പയിൽ എന്നയാളെ അറസ്റ്റ് ചെയ്തു
ടിയാൻ മടക്കര, മാട്ടൂൽ, ഇരിണാവ് , പുതിയങ്ങാടി എന്നി പ്രദേശങ്ങളിലെ കുട്ടികൾക്കും, യുവാക്കൾക്കും ഇടയിൽ മയക്കുമരുന്ന് എത്തിച്ച് നൽകുന്നു. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ലക്ഷങ്ങൾ വില മതിക്കുന്ന കഞ്ചാവ് .
നിരവധി യുവാക്കൾക്ക് ഇടയിൽ വിതരണം ചെയ്ത് അവരേ മയക്കു മരുന്നിന് അടിമക്കൾ ആക്കി വിൽപ്പനയ്ക്ക് നിയോഗിക്കുന്നതാണ് ഇയാളുടെ രീതി പ്രദേശത്ത് മയക്കുമരുന്ന് എത്തിക്കുന്ന ആൾക്കാരേ കുറിച്ച് എക്സൈസിന് വ്യക്തമായ വിവരം ഉണ്ട് പ്രദേശങ്ങളിൽ നിരവധി യുവാക്കൾ മയക്കുമരുന്നിന് അടിമകൾ ആണ് .