• Fri. Sep 27th, 2024
Top Tags

ആലപ്പുഴയില്‍ പൊലീസ് വാഹനമിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Bydesk

Jan 1, 2023

ആലപ്പുഴയില്‍ പൊലീസ് വാഹനമിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജസ്റ്റിന്‍, അലക്‌സ് എന്നിവരാണ് മരിച്ചത്. ഇന്ന് വെളുപ്പിന് 3.30 തലവടിക്ക് സമീപമായിരുന്നു അപകടം. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ഡിസിആര്‍ബി ഡിവൈഎസ്പിയുടെ വാഹനമാണ് ഇടിച്ചത്. യുവാക്കളുടെ മൃതദേഹം ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് ഉടന്‍ മാറ്റുമെന്നാണ് വിവരം.

പള്ളിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഇന്നലെ യുവാക്കള്‍ കോട്ടയത്തുനിന്നും ഇറങ്ങിയത്. എന്താണ് അപകടത്തിന് കാരണമായതെന്ന് പരിശോധിച്ചുവരികയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *