• Sat. Sep 28th, 2024
Top Tags

കല്ലുമായി വന്ന ലോറിയുടെ നിയന്ത്രണം വിട്ടു; അടച്ചിട്ടിരിക്കുന്ന കടയിലേക്ക് ഇടിച്ചുകയറ്റി

Bydesk

Jan 14, 2023

മാതമംഗലം ∙ നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്കു പാഞ്ഞു കയറി. അപകടസമയത്ത് കട അടച്ചിട്ടിരുന്നതിനാൽ വൻ അപകടം ഒഴിവായി. മാതമംഗലം ബസാറിലുള്ള സ്വാമീസ് പൂജാ സ്റ്റോറിലേക്ക് ചെങ്കല്ല് ലോറിയാണു നിയന്ത്രണം വിട്ടു കയറിയത്. കടയുടെ ഷട്ടറും സാധനങ്ങളും തകർന്നു. നടത്തിപ്പുകാർ കടയടച്ചു സമീപത്തെ കാവിൽ തെയ്യം കാണാൻ പോയ സമയത്താണ് അപകടം.

പേരൂൽ ഭാഗത്തു നിന്നും മാതമംഗലം ബസാറ്‍ ഭാഗത്തേക്കു കല്ലുമായി വന്ന ലോറിയുടെ നിയന്ത്രണം വിട്ടു. തുടർന്നു ഡ്രൈവറും സഹായിയും റോഡിലുള്ള വാഹനങ്ങളും ആളുകളും മാറി നിൽക്കാൻ ശബ്ദം ഉണ്ടാക്കുകയും ലോറിയുടെ വാതിലിൽ അടിച്ചു കൊണ്ടുമിരുന്നു. മാതമംഗലം ബസാറിൽ എത്തിയപ്പോൾ അടച്ചിട്ടിരിക്കുന്ന സ്വാമീസ് പൂജാ സ്റ്റോറിലേക്ക് ലോറി ഇടിച്ചു കയറ്റുകയായിരുന്നു. ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ടാണു വൻ ദുരന്തം ഒഴിവായത്. അപകടത്തിൽ ആർക്കും പരുക്കില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *