• Sat. Sep 28th, 2024
Top Tags

മാഹി പളളിയില്‍ മോഷണം, കുര്‍ബാനക്കുപയോഗിക്കുന്ന കുരിശ് കവര്‍ന്നു

Bydesk

Jan 16, 2023

ചരിത്ര പ്രസിദ്ധമായ മാഹി സെന്റ് തെരേസ ദേവാലയത്തോട് ചേര്‍ന്നുള കുര്‍ബാന സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ കവര്‍ച്ച. ഇടവക വികാരിമാര്‍ കുര്‍ബാനയ്ക്ക് വേണ്ടി ഒരുങ്ങുകയും, കുര്‍ബാനയ്ക്ക് വേണ്ട സാധനങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്ന മുറിയാണിത്.മുറിക്കുള്ളില്‍ കടന്ന മോഷ്ടാവ് അലമാരക്ക് മുകളിലുണ്ടായിരുന്ന താക്കോലെടുത്ത് അലമാര തുറന്ന് കുരിശും മറ്റുമെടുത്ത് കടന്നു കളയുകയായിരുന്നു.പതിനായിരത്തോളം വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്. മാഹി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *