• Fri. Sep 27th, 2024
Top Tags

ബസിനുള്ളിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; 49 കാരൻ റിമാന്‍ഡില്‍

Bydesk

Jan 18, 2023

ബസിനുള്ളിൽ വെച്ച് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 49 കാരനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി എരമംഗലം ഓർക്കാട്ടുമീത്തൽ ബാബു എന്ന മധുവിനെ(49) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയാണ് ഇയാളുടെ ലൈംഗിക അതിക്രമത്തിന് ഇരയായത്.
വിദ്യാർത്ഥിനിയുടെ പരാതിയിൽ താമരശ്ശേരി ഡി.വൈ.എസ്.പി. ടി.കെ. അഷ്റഫിന്‍റെ നിർദേശത്തിൽ പൊലീസ് പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ എളേറ്റിൽ വട്ടോളിയിൽ ടയർ കട നടത്തുകയായിരുന്നു പ്രതി ബാബു ഒളിവില്‍ പോയി. ഇയാളെ മഞ്ചേരിയിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *