• Fri. Sep 27th, 2024
Top Tags

യുദ്ധക്കളമായി തലസ്ഥാന നഗരി; യൂത്ത് ലീഗ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

Bydesk

Jan 18, 2023

തിരുവനന്തപുരത്ത് യൂത്ത് ലീഗ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പൊലീസും യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പൊലീസിന് നേരെയും കല്ലേറുണ്ടായി. പൊലീസ് പലവട്ടം ലാത്തിച്ചാര്‍ജ് നടത്തിയെന്നും നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു.

സെക്രട്ടറിയേറ്റിന് മുന്നില്‍ വിവിധ സമരങ്ങള്‍ക്കെത്തിയവര്‍ക്കും വഴിയാത്രക്കാര്‍ക്കും പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റു. പല കടകള്‍ക്ക് നേരെയും കല്ലേറുണ്ടായി. വഴിയാത്രക്കാരായ ചിലര്‍ക്ക് സംഘര്‍ഷത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി.

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും പൊലീസ് കയ്യേറ്റം ചെയ്തു. ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ അല്‍ അമീന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. ട്വന്റിഫോര്‍ വാര്‍ത്താസംഘത്തിലെ ഗൗരിക്ക് അടിയേറ്റു.

തലസ്ഥാനത്ത് പൊലീസ് നടത്തിയത് നരനായാട്ടെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ‘സമാധാന അന്തരീക്ഷത്തില്‍ നടത്തിയ മാര്‍ച്ചില്‍ പൊലീസ് മനപൂര്‍വ്വം അക്രമമുണ്ടാക്കുകയായിരുന്നു. ഭിന്നശേഷിക്കാരനായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അടക്കം ക്രൂരമായി തല്ലിച്ചതച്ചു. സമാധാനപരമായി സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന ധിക്കാര നിലപാടാണ് പൊലീസിനുള്ളത്. ഇനിയും സമരം ശക്തമായി തന്നെ മുന്നോട്ടുകൊണ്ടുപോകും. മനുഷ്യത്വമില്ലാതെ അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകണം. വരുംദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി സമരം വ്യാപിപ്പിക്കുമെന്നും പി കെ ഫിറോസ് പറഞ്ഞു,.

Spread the love

Leave a Reply

Your email address will not be published. Required fields are marked *