• Fri. Sep 27th, 2024
Top Tags

ഏഴ് ടിൻ ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

Bydesk

Jan 23, 2023

പെരുമ്പാവൂർ: ഏഴ് ടിൻ ബ്രൗൺഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി പെരുന്പാവൂരിൽ എക്സൈസ് പിടിയിലായി. അസം സ്വദേശി മോട്ടിബൂർ റഹ്മാൻ ആണ് പിടിയിലായത്. പെരുന്പാവൂരിലെ ബിവറേജസ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ ഇയാൾ താമസിക്കുന്ന മുറിയിൽ നിന്നാണ് മയക്ക് മരുന്ന് പിടികൂടിയത്. ഓട്ടോറിക്ഷ തൊഴിലാളികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.പെരുന്പാവൂരിൽ ജനകീയ ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി.

ഇയാളുടെ കൈവശത്തുനിന്ന് പണവും മൂന്ന് മൊബൈൽ ഫോണുകളും എക്സൈസ് സംഘം പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പെരുമ്പാവൂർ എക്സൈസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *