പേരാവൂർ: മേലേ തൊണ്ടിയിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം കുഞ്ഞിംവീട്ടിൽ ദീപേഷിന്റെ ഭാര്യ നിഷയെ (24) യാണ് വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 6 മണിക്ക് അമ്പലത്തിലേക്ക് പോകുന്ന ആളാണ് തീ പിടിച്ച് മുറ്റത്തേക്ക് ഓടുന്ന നിഷയെ ആദ്യം കണ്ടത്. . പേരാവൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾക്ക് ശേഷം പോസ്റ്റുമാർട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആറളം പുനരധിവാസ മേഖലയിലെ നാരായണന്റെയും സുജാതയുടെയും മകളാണ്. ധന്യ, ധനുഷ എന്നിവർ സഹോദരങ്ങളാണ്.
സംഭവ സമയം വീട്ടിൽ നിഷയുടെ ഭർത്താവ് ദീപേഷ്, ഒന്നര വയസുള്ള മകൻ ദേവാംഗ്, ഭർത്താവിന്റെ അമ്മ, സഹോദരൻ, എന്നിവരാണ് ഉണ്ടായിരുന്നത്