കൊട്ടിയൂർ :തദ്ദേശിയ നാട്ട് മാവ് കൂട്ടായ്മ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ ചന്ദ്ര ശേഖരൻ മാവിനെ ആദരിച്ചു. വാർഡ് മെമ്പർ ജീജ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തദ്ദേശീയ നാട്ട് മാവ് കൂട്ടായ്മ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ സഖിൽ ടി.ആർ മുഖ്യാഥിയായി. നാശത്തിൻ്റെ വക്കിലായതും മൂന്നൂറ്റ് അമ്പതിലധികം വർഷം പഴക്കം കണക്കാക്കുന്ന ചന്ദ്രശേഖരൻ മാവിൻ്റെ സംരക്ഷണ പ്രവർത്തനത്തിന് കൂട്ടായ്മ രൂപം നൽകി.
മാവിൽ നിന്ന് കൊമ്പുകൾ ശേഖരിച്ച് ഗ്രാഫ്റ്റ് ചെയ്ത് സംരക്ഷിക്കുവാനുള്ള ശ്രമത്തിലാണ് നാട്ട് മാവ് കൂട്ടായ്മ.
ബാബു ആലക്കോട്, ജോണി പേരാവൂർ, ബോബി സിറിയക്ക്, ചന്ദ്രൻ കുറ്റിക്കോൽ, ഷൈജു ചേലേരി, വിപിൻ മണക്കടവ്, കെ.പി മോഹൻദാസ്,നിഷാദ് മണത്തണ, സുബ്രമണ്യൻ, സോവിറ്റ് വി.എം. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.