മുഴക്കുന്ന് : കര്‍ഷ തൊഴിലാളി യൂണിയന്‍ സംസ്ഥന സെക്രട്ടറിയായിരുന്ന എ. കണാരന്റെ പതിനേഴാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരം ഒരു പൊതു സ്ഥലം ശുചീകരിക്കുകയും പെതു നിര്‍മ്മാണ പ്രവര്‍ത്തി നടത്തുകയും ചെയ്യണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കര്‍ഷക തൊഴിലാളി യൂണിയന്‍) മുഴക്കുന്ന് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴക്കുന്ന് പറപ്പള്ളി കോളനി റോഡ് നവീകരിച്ചത്.സി.പി.ഐ.എം.പേരാവൂര്‍ ഏരിയ കമ്മറ്റി അംഗം കെ.വത്സന്‍ ഉദ്ഘാടനം ചെയ്തു.കര്‍ഷക തൊഴിലാളി യൂണിയന്‍ പേരാവൂര്‍ ഏരിയ കമ്മറ്റി അംഗം സി. ഗോപാലന്‍ അധ്യക്ഷനായി.കെ.എം ജയചന്ദ്രന്‍ ,പി.ചന്ദ്രന്‍ ,പി. സുര്‍ജിത്ത്, സി.മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.