മുണ്ടയാട്: മുണ്ടയാട് സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.30 ഓടെ യാണ് അപകടം. കുടുക്കി മൊട്ട വഴി കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന മുമ്മൂസ് ബസും ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഓട്ടോ യാത്രക്കാരായ രണ്ടു പേർക്ക് നിസ്സാര പരിക്കേറ്റു. ബസ്സിൻ്റെ മുൻഭാഗത്തെ ചില്ല് തകർന്നു. ഓട്ടോയ്ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.