വിഷുവിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ പടക്കവിപണി സജീവമാകുന്നു. സാമ്ബത്തിക പ്രതിസന്ധിയും ഓണ്‍ലൈന്‍ വ്യാപാരം കൂടിയതോടെ പടക്കവിപണിയില്‍ പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ടെങ്കിലും വിഷു അടുക്കുന്നതോടെ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പടക്ക കച്ചവടക്കാര്‍ ഓണ്‍ലൈനില്‍ പടക്കങ്ങള്‍ ഉപഭോക്‌താക്കള്‍ക്ക് എത്തിക്കുന്നത് മൂലം സര്‍ക്കാരിന്റെ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചു പടക്കവ്യാപാരം നടത്തുന്ന ചെറുകിട വ്യാപാരികളിയാണ് വലിയ തോതില്‍ ബാധിച്ചിട്ടുള്ളത്.
എന്നാല്‍ ഇത്തവണയും ഉപഭോക്‌താക്കളുടെ താല്‍പര്യമനുസരിച്ച് വിവിധ മോഡലുകള്‍ ഉള്ള പടങ്ങള്‍ വിപണിയില്‍ ലഭ്യമാക്കിയിട്ടുണ്ട് ട്രോള്‍ പീ കോഡ്, പേപ്പര്‍ ബോംബ് വര്‍ണവിസ്‌മയം തീര്‍ക്കുന്ന സ്‌കൈഷോട്ടുകള്‍ക്കാണ് ഇത്തവണ ആവശ്യക്കാര്‍ കൂടുതല്‍. വണ്‍ ട്വന്റിഷോട്ട്, ടൂ ഫോര്‍ട്ടി ഷോട്ട് തുടങ്ങി വൈവിധ്യമാര്‍ന്ന സ്‌കൈഷോട്ടുകള്‍ വിപണിയില്‍ ലഭ്യമാണ്. ഗോള്‍ഡന്‍ഷോട്ട്, വലിയ കാന്താരി, സണ്‍ഫീസ്‌റ്റ് എന്നിവയാണ് വിപണിയിലെ പുതിയ ഉത്‌പന്നങ്ങള്‍. വര്‍ണശോഭപകരുന്ന പൂക്കുറ്റികള്‍, നിലച്ചക്രങ്ങള്‍, കമ്ബിത്തിരികള്‍ തുടങ്ങിയവ പടക്കവിപണിയെ ഇത്തവണയും ശ്രദ്ധേയമാക്കുന്നുണ്ട്.
ശിവകാശിയില്‍നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ടെത്തിക്കുന്ന ബ്രാന്‍ഡഡ് കമ്ബനികളുടെ പടക്കങ്ങള്‍ കടകളില്‍നിന്ന് മൊത്തമായും ചില്ലറയായും വില്‍ക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ പടക്കവിപണി കൂടുതല്‍ സജീവമാവും.