സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 280 രൂപയോളമാണ് കുറഞ്ഞത്.
ഇതോടെ സ്വർണവില നാല് ദിവസങ്ങൾക്ക് ശേഷം 70,000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിൻ്റെ വില 69,760 രൂപയാണ്.
ഇന്നും ഇന്നലെയുമായി 400 രൂപയാണ് പവന് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8720 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8720 രൂപയാണ്.
വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളി വില 107 രൂപയാണ്.