കണ്ണൂര്‍ സ്വദേശിയായ തോട്ടം ഉടമ കുടകില്‍ കൊല്ലപ്പെട്ട നിലയിൽ


വീരാജ്പേട്ട താലൂക്കിലെ ബി ഷെട്ടിഗേരിയിൽ കണ്ണൂർ സ്വദേശിയായ തോട്ടം ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തറുത്ത നിലയിലായിരുന്ന മൃതദേഹം. കണ്ണൂരിലെ കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്കരന്റെ മകൻ പ്രദീപ് കൊയിലി (49) ആണ് മരിച്ചത്. കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്.

ഗോണിക്കുപ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയെങ്കിലും സംഭവത്തിന് വ്യക്തത വന്നിട്ടില്ല. പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽക്കാനുള്ള ശ്രമത്തിലായിരുന്നു പ്രദീപ്. അവിവാഹിതനാണ്.

അമ്മ: ശാന്ത. സഹോദരങ്ങൾ: പ്രീത, പരേതനായ ഡോ. പ്രമോദ് (കൊയിലി ആശുപത്രി, കണ്ണൂർ). ഗോണിക്കുപ്പ എസ്ഐയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. പ്രദീപ് തോട്ടത്തിലെ ഒറ്റമുറിക്കെട്ടിടത്തിലായിരുന്നു താമസം.


Leave a Reply

Your email address will not be published. Required fields are marked *