ജമ്മു കശ്മീർ ഷോപ്പിയാൻ വനമേഖലയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന


ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന. ലഷ്കർ ഇ തൊയ്ബ ഭീകരനാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നാണ് ജമ്മു കശ്മീർ പൊലീസിന്റെ സ്ഥിരീകരണം. വനമേഖലയിൽ മൂന്ന് ഭീകരർ ഉണ്ടെന്നാണ് വിവരം. ഏറ്റുമുട്ടൽ തുടരുകയാണ്. പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഭീകരനാണോ കൊല്ലപ്പെട്ടത് എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. നിലവിൽ 3 ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നുവെന്നാണ് സ്ഥിരീകരണം.

ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചിരുന്നു. ഷോപ്പിയാൻ വനമേഖലയിൽ നേരെത്തെ തന്നെ ഭീകര സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകൾ സുരാക്ഷാ സേനയ്ക്ക് ലഭിച്ചിരുന്നു. ഇതേ തുടർന്ന് പട്രോളിങ്ങും സജീവമായി നടത്തുന്നതിനിടെയാണ് ഭീകരർ ഒളിച്ചിരിക്കുന്ന വിവരം ലഭിക്കുന്നത്. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. സൈന്യത്തിന്റെ കൂടുതൽ ഉദ്യോഗസ്ഥരെയും മേഖലയിൽ വിന്യസിപ്പിച്ചിട്ടുണ്ട്.

അതേസമയം, പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൗത്ത് കശ്മീരിൽ 3 ഭീകരർക്കായി ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചു. ഭീകരരെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണ ഏജൻസിയും ജമ്മു കശ്മീർ പൊലീസും ചേർന്നാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്.

പാകിസ്താനിൽ ൽ നിന്ന് തുടരെ ഉണ്ടായ ഷെല്ല് ആക്രമണത്തിന്റെയും ഡോൺ ആക്രമണത്തിന്റെയും ആശങ്കയിലായിരുന്ന പഞ്ചാബിലെ അതിർത്തി ഗ്രാമങ്ങൾ ഇപ്പോൾ ശാന്തമാണ്. ഷെല്ലാക്രമണത്തിൻ്റെ ഭീതിയിൽ ഗ്രാമങ്ങൾ വിട്ടു പോയവർ തിരികെ എത്തിത്തുടങ്ങി.


Leave a Reply

Your email address will not be published. Required fields are marked *