വള്ളിത്തോട്: കേര കൃഷി സംരക്ഷണത്തിന് ലോക ബാങ്ക് അനുവദിച്ച 139 കോടി രൂപ വകമാറ്റി ചിലവഴിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയും ഇടതു സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെയും പായം മണ്ഡലം കർഷക കോൺഗ്രസ്സിന്റെ നേത്യത്വത്തിൽ പായം കൃഷിഭവനു മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണാ സമരം ഡി.സി.സി. മെമ്പർ മട്ടിണി വിജയൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. വി.ബാലകൃഷ്ണൻ,ബൈജു ആറാഞ്ചേരി, മൂര്യൻ രവീന്ദ്രൻ, ടോം മാത്യു, ഷൈജൻ ജേക്കബ്ബ്, ഉലഹന്ന ൻ പേരേപ്പറമ്പിൽ ,ജോസ് മാടത്തിൽ, ബിജു കരിമാക്കി, ഫിലോമിന കക്കട്ടിൽ, ജാൻസി തോമസ്സ് , എൻ.എം. ലക്ഷ്മണൻ , പ്രകാശൻതൈപ്പറമ്പിൽ, പോൾ എൻ.ടി., സുദാസ് തന്തോട്, അനീസ് പി.സി, ഭാസ്ക്കരൻ മാടത്തിൽ, ഗോപാലൻ എഴുത്തൻ,, ബാലൻ ചാത്തോത്ത്, ടോമി പ്ളാത്തോട്ടം, വൽസല ചാത്തോത്ത്, രാധാമണി കുറിഞ്ഞേരി, തുടങ്ങിയവർ പ്രസംഗിച്ചു.
പായം മണ്ഡലം കർഷക കോൺഗ്രസ്സിന്റെ നേത്യത്വത്തിൽ പായം കൃഷിഭവനു മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
