എറണാകുളം നെടുമ്പാശേരിയില്‍ യുവാവ് കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഇവിന്‍ ജിജോ എന്ന യുവാവാണ് മരിച്ചത്. മരിച്ച യുവാവും സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. അപകടത്തിന് ശേഷം ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
രണ്ട് CISF ജവാന്മാരുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ആലുവ റൂറല്‍ എസ് പി ഹേമലത ട്വന്റിഫോറിനോട് പറഞ്ഞു. മരിച്ച ഐവന്റെ ഫോണില്‍ സംഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നു. ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ പരുക്കേറ്റ് ചികിത്സയില്‍ എന്നും റൂറല്‍ എസ് പി പറഞ്ഞു.
നടന്നത് ക്രൂരകൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. കാറിന് സമീപം സംസാരിച്ചുകൊണ്ടിരുന്ന തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വാഹനം ഇടിപ്പിക്കുകയായിരുന്നു. ബോണറ്റില്‍ വീണ ഐവിന്‍ നിലവിളിച്ചിട്ടും ഒരു കിലോമീറ്റര്‍ വലിച്ചുകൊണ്ടുപോയി. മരണം ഉറപ്പാക്കിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ടുവെന്നും പൊലീസ് പറയുന്നു