ആർഎസ്എസ് നേതാവ് സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്


ആർഎസ്എസ്  നേതാവ് സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്. സി. സദാനന്ദനെ രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്ത് കേന്ദ്രസർക്കാർ ഉത്തരവിറക്കി. മൂന്ന് പതിറ്റാണ്ട് മുമ്പ് സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ടപ്പെട്ട സദാനന്ദൻ കൃത്രിമ കാലിലാണ് സഞ്ചരിക്കുന്നത്. ആർഎസ്എസ് ജില്ലാ സർകാര്യവാഹക് ആയിരിക്കെയാണ് സദാനന്ദൻ ആക്രമിക്കപ്പെടുന്നത്.

2016ൽ കൂത്തുപറമ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. സ്ഥാനാർത്ഥിയായിരിക്കേ മാസ്റ്റർക്ക് വേണ്ടി മോദിയടക്കം പ്രചാരണത്തിന്  എത്തിയിരുന്നു. അക്രമ രാഷ്ട്രീയത്തിന്റ ഇരകളുടെ പ്രതീകമെന്നും മോദി പറഞ്ഞിരുന്നു. നിലവിൽ ബിജെപി  സംസ്ഥാന വൈസ് പ്രസിഡൻ്റാണ് സദാനന്ദൻ മാസ്റ്റർ. സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയം ചർച്ചയാക്കാനാണ് ബിജെപിയുടെ ഈ നീക്കമെന്നാണ് വിലയിരുത്തൽ.


Leave a Reply

Your email address will not be published. Required fields are marked *