ഈ വർഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം ഇന്ന് നടക്കും. ഈ പൂര്‍ണ ചന്ദ്രഗ്രഹണത്തിനൊപ്പം (Total Lunar Eclipse) ഇന്ന് രാത്രി ആകാശത്ത് ‘രക്തചന്ദ്രന്‍റെ’ (Blood Moon) അത്ഭുതകരമായ കാഴ്‌ച ദൃശ്യമാകും. രാത്രിയിൽ ഈ ഗ്രഹണം സംഭവിക്കുകയും രാത്രി വൈകി അവസാനിക്കുകയും ചെയ്യും. ഇത് ബ്ലഡ് മൂൺ എന്നറിയപ്പെടുന്ന ഒരു പൂർണ്ണ ചന്ദ്രഗ്രഹണമായിരിക്കും. ഈ ഗ്രഹണം ആകെ 82 മിനിറ്റ് നീണ്ടുനിൽക്കും.
ചാന്ദ്രശോഭ ഇന്ന് ചെഞ്ചുവപ്പണിയും, രക്തചന്ദ്രൻ തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം; പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ വ്യക്തമായി കാണാം
