സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 82,240 ആണ്. ഒരുഗ്രാം സ്വര്‍ണത്തിന് 10,280 രൂപയാണ്. ബുധന്‍ വ്യാഴം ദിവസങ്ങളിലായി 560 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ പവന് 120 രൂപയായിരുന്നു വെള്ളിയാഴ്ച മാത്രം വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 81,640 രൂപയായി.
ദീര്‍ഘകാലത്തേക്ക് സ്വര്‍ണവില വര്‍ധനവ് തുടരാനാണ് സാധ്യതയെന്ന് മുംബൈ ആസ്ഥാനമായുള്ള റിഫൈനര്‍ ഓഗ്മോണ്ടിലെ ഗവേഷണ മേധാവി റെനിഷ ചൈനാനിയുടെ അഭിപ്രായം. സെന്‍ട്രല്‍ ബാങ്കുകളില്‍ നിന്നും ഇടിഎഫുകളില്‍ നിന്നുമുള്ള ഡിമാന്‍ഡ് വേഗത്തില്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്നതാണ് ഇതിന് കാരണമായി വ്യക്തമാക്കുന്നത്.