സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിൽ 30 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നത്തെ വില 10,575 രൂപ. പവൻ വില 240 രൂപ കുറഞ്ഞ് 84,600 രൂപയായി.
ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞ് 8,700 രൂപയാണ്. വെള്ളിവില മാറ്റമില്ലാതെ 114 രൂപയിൽ തുടരുന്നു.