കീഴ്പ്പള്ളി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഹൈസ്കൂൾ കുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടിയുള്ള രണ്ട് ദിവസത്തെ സഹവാസ ക്യാമ്പ് ഉദ്ഘാടനം സ്കൂൾ മാനേജർ സിസ്റ്റർ അന്നമ്മ നിർവ്വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ PTA പ്രസിഡണ്ട് കുര്യക്കോസ് തടത്തിൽ , ക്യാമ്പ് കോർഡിനേറ്റർ ശ്രീ. ജോസ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളിൽ ലക്ഷ്യബോധം വളർത്തുക, കാലഘട്ടത്തിൻ്റെ വെല്ലുവിളികളെ അതിജീവിക്കുക, ആശയവിനിമയത്തിൽ മിടുക്കരാക്കുക,Life Skill വളർത്തുക തുടങ്ങിയവയാണ് ക്യാമ്പിൻ്റെ ലക്ഷ്യം.
രണ്ടാം ദിനത്തിൽ എല്ലാ കുട്ടികളും മാതാപിതാക്കളും ക്യാമ്പിൻ്റെ ഭാഗമാകും.
ലൈഫ് ടെക് ട്രെയിനിംഗ് ഡയറക്ടർ ശ്രീ. അഭിലാഷ് ജോസഫ് , ശ്രീ. സജീഷ് പയ്യോളി തുടങ്ങിയവർ ക്യാമ്പ് നയിക്കും.
അൽഫോൻസ സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .
