സൗന്ദര്യ ചികിത്സാ രംഗത്ത് സമ്പൂര്‍ണ്ണ സൗകര്യങ്ങളുമായി ആസ്റ്റര്‍ ഏസ്തറ്റിക്ക, കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.


സൗന്ദര്യ ചികിത്സാരംഗത്തെ അതിനൂതനമായ ചികിത്സാ സംവിധാനങ്ങളെല്ലാം സമന്വയിപ്പിച്ചുകൊണ്ട് ആസ്റ്റര്‍ ഏസ്തറ്റിക്ക ക്ലിനിക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹോട്ടല്‍ ബെനാലെ ഇന്റര്‍നാഷണലില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരവും എഴുത്തുകാരിയുമായ ശ്രീമതി അശ്വതി ശ്രീകാന്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഉത്തര കേരളത്തിലെ എല്ലാ സൗകര്യങ്ങളോടും കൂടിയ അപൂർവ്വം കോസ്മറ്റിക് സർജറി സെന്ററുകളില്‍ ഒന്നാണ് ആസ്റ്റര്‍ ഏസ്തറ്റിക്ക.

സൗന്ദര്യ വർദ്ധക ശസ്ത്രക്രിയകൾക്ക് പുറമെ ഇതര ചികിത്സാ രീതികളായ നോൺ സർജിക്കൽ രീതികളും ഇതിൽ സമന്വയിപ്പിച്ചിട്ടുണ്ട്. രോഗികളുടെ സുരക്ഷയും അണുവിമുക്തിയും നൂറ് ശതമാനം ഉറപ്പ് വരുത്താനുള്ള സംവിധാനങ്ങളും ആസ്റ്റര്‍ ഏസ്തറ്റിക്കയുടെ ഭാഗമാണ്.

കലകള്‍ ഇല്ലാതാക്കാനും, ഹെയർ റിമൂവൽ , ചര്‍മ്മം പുനരുജ്ജീവിപ്പിക്കാനും ആവശ്യമായ ലേസര്‍ സംവിധാനങ്ങള്‍, പുരുഷന്മാരിലെ സ്തനവളര്‍ച്ചയെ ഫലപ്രദമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഗൈനക്കോമാസ്റ്റിയ സര്‍ജറി, കുടവയര്‍ കുറയ്ക്കാനുള്ള അബ്‌ഡൊമനോപ്ലാസ്റ്റി, മൂക്കിന്റെ ആകൃതിയിൽ മാറ്റം വരുത്താനുള്ള റൈനോപ്ലാസ്റ്റി, സ്‌കാര്‍ റിവിഷന്‍ സര്‍ജറി, ബ്രസ്റ്റ് ഓഗ്മന്റേഷന്‍, ബ്രസ്റ്റ് റിഡക്ഷന്‍, കണ്‍പോളകളുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ബ്ലിഫറോപ്ലാസ്റ്റി, ഫേസ് ലിഫ്റ്റ്, നെക്ക് ലിഫ്റ്റ്, ഫേഷ്യല്‍ ഇംപ്ലാന്റ്, ഫാറ്റ് ഗ്രാഫ്റ്റിംഗ്, ജനിറ്റല്‍ റിജുവനേഷന്‍, ബ്രാക്കിയോപ്ലാസ്റ്റി, തൈ ലിഫ്റ്റ്, ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍, ബോട്ടോക്സ്, ഫഫില്ലർ, ത്രെഡ് ലിഫ്റ്റ് തുടങ്ങിയ ചികിത്സാ സൗകര്യങ്ങള്‍ ഈ ക്ലിനിക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഇതിന് പുറമെ സോറിയാസിസ്, വെള്ളപ്പാണ്ട്, മുഖക്കുരു, ചര്‍മ്മത്തിലെ അണുബാധകള്‍, താരന്‍, നഖങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെ എല്ലാവിധ രോഗങ്ങൾക്കുമുള്ള ചികിത്സയുമായി ഡെർമറ്റോളജി വിഭാഗവുംആസ്റ്റർആസ്തെറ്റിക്കയുടെ ഭാഗമാവും.

ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സുപ്രിയ, പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. മധുചന്ദ്ര, ഡോ. നിബു, ഡോ. അർജ്ജുൻ, ഡോ നിപുൺ ഡെർമറ്റോളജിസ്റ്റ് ഡോ. അഞ്ചലി എന്നിവർ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *