സംസ്ഥാനത്തെ ബിവറേജുകൾ ഇന്ന്‌ രാത്രി 7 മണിക്ക് അടയ്ക്കും; ഇനി തുറക്കുക ഒക്ടോബര്‍ 3ന്


സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾ പ്രവര്‍ത്തിക്കുക  ഇന്ന്‌ രാത്രി 7 മണി വരെ മാത്രം. അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റുകൾ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുക. ഒക്ടോബര്‍ 1 ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ 2 ഗാന്ധി ജയന്തിയായതിനാലും ഇനി ഒക്ടോബര്‍ 3-ാം തീയതി മാത്രമേ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ.

ഒക്ടോബർ-2ന് ബിവറേജസ് കോര്‍പ്പറേഷന് മാത്രമല്ല, ബാറുകളും അവധിയായിരിക്കും. ത്രിവേണി സ്റ്റോറുകൾക്കും, കൺസ്യൂമർ ഫെഡ് ഷോപ്പുകൾക്കും ഇത് ബാധകമായിരിക്കും. ഒക്ടോബർ 1-ാം തീയതി ഉൾപ്പെടെ ഈ വർഷം ഇനി മൂന്ന് ഡ്രൈ ഡേകൾ കൂടിയാണുള്ളത്.


Leave a Reply

Your email address will not be published. Required fields are marked *