ഇന്ന് മഹാനവമി. ദുർഗയായി അവതരിച്ച പാർവതി ദേവി 9 ദിവസം യുദ്ധം ചെയ്ത് ഒടുവിൽ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് വിശ്വാസം. ആദിപരാശക്തി സരസ്വതിദേവിയായി മാറുന്ന വിജയദശമി നാളിലാണ് കുട്ടികൾ വിദ്യാരംഭം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്.
നവരാത്രി മഹോത്സവം പൂർത്തിയായി വിജയദശമിക്കൊരുങ്ങുകയാണ് ക്ഷേത്രങ്ങൾ. പഞ്ചാംഗം പ്രകാരം കേരളത്തിൽ നാളെയാണ് വിജയദശമി. മഹാനവമി ദിവസത്തിൽക്ഷേത്രങ്ങളിൽ പുസ്തകപൂജകളും ആയുധപൂജകളുംമറ്റുവിശേഷാൽ പൂജകളും നടക്കും.
വിജയദശമി ദിനത്തിൽ രാവിലെനടക്കുന്നപൂജയോടെ പുസ്തകങ്ങൾ തിരിച്ചെടുക്കും.കുരുന്നുകളെ എഴുത്തിനിരുത്തലും നാളെയാണ്നടക്കുക.ക്ഷേത്രങ്ങളിലെല്ലാം നവരാത്രി യോടനുബന്ധിച്ച് വലിയ ഭക്തജന തിരക്കാണ് ഇന്നലെമുതൽഅനുഭവപ്പെടുന്നത്. മിക്ക ക്ഷേത്രങ്ങളിലും പത്ത് ദിവസത്തെപൂജപരിപാടികളാണ് നടക്കുന്നത്.
ക്ഷേത്രങ്ങൾക്ക് പുറമേ സാംസ്കാരികകേന്ദ്രങ്ങളിലുംകുട്ടികളെഎഴുത്തിനിരുത്തും.കോട്ടയംപനച്ചിക്കാട് സരസ്വതി ക്ഷേത്രം, വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബിക ക്ഷേത്രം, ചോറ്റാനിക്കര ഭഗവതിക്ഷേത്രം,ആവണംകോട് സരസ്വതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കേരളത്തിൽപ്രധാനമായും വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്.