ലക്ഷം കടക്കുമോ?സ്വർണ വില; ഒറ്റയടിക്ക് കൂടിയത് 2,400രൂപ; പവന്‍ വില 94,000ത്തില്‍


സ്വര്‍ണവിലയില്‍ ഇന്ന് വന്‍കുതിപ്പ്. 2400 രൂപയാണ് പവന് ഒറ്റയടിക്ക് കൂടിയിരിക്കുന്നത്. ഇതോടെ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 94,000 കടന്നു. സര്‍വകാല റെക്കോര്‍ഡിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

രാജ്യാന്തര വിപണിയിലും വന്‍വര്‍ധനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയിലെ സാമ്പത്തിക സാഹചര്യങ്ങളും അതിനൊപ്പം ഒണ്‍ലൈന്‍ ട്രേഡിങ് കരുത്താര്‍ജ്ജിച്ചതും വിപണിയെ ബാധിച്ചതായി നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഗ്രാമിന് 11,795 രുപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 300 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഗ്രാമിന് 11,495 രൂപയും പവന് 91,960 രൂപയുമായിരുന്നു വില.

ഒക്ടോബര്‍ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. പവന് 86,560 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഒക്ടോബര്‍ മൂന്നിനായിരുന്നു ഇത്.

ഒക്ടോബര്‍ ഒന്നിന് പവന്‍ വില 87000 രൂപയായിരുന്നു. എന്നാല്‍ വൈകിട്ടോടെ 87440 ഉയര്‍ന്നു. മൂന്നാം തീയതി രാവിലെ വില 86,560 രൂപയിലും വൈകിട്ട് 86920 രൂപയിലും എത്തി. നാലിനും അഞ്ചിനും വില 87560 രൂപയായിരുന്നു. ആറിനും ഏഴിനും യഥാക്രമം 88560, 89480 രൂപയുമായിരുന്നു.

എട്ടാം തീയതി രാവിലെ 90320 രൂപയായിരുന്ന വില വൈകിട്ടോടെ 90880ലേക്ക് കുതിച്ചു. ഒമ്പതാം തീയതി വീണ്ടും ഉയര്‍ന്ന് 91040ലെത്തിയ പവന് വില പത്താം തീയതി രാവിലെ 89680 ലേക്ക് താഴുകയും വൈകിട്ട് 90720 രൂപയിലേക്ക് ഉയരുകയും ചെയ്തു.

പതിനൊന്നാം തീയതിയും കുതിപ്പിന്റെ നാളായിരുന്നു. 91120 രൂപയിലേക്ക് വീണ്ടും ഉയര്‍ന്ന സ്വര്‍ണവില വൈകിട്ട് വീണ്ടും കുതിച്ച് 91720 രൂപയയായി. പന്ത്രണ്ടാം തീയതി ഈ വില തുടര്‍ന്ന ശേഷം തിങ്കളാഴ്ച വീണ്ടും കയറി 91960 രൂപയിലെത്തി. അവിടെ നിന്നാണ് 2400 രൂപയുടെ കുതിപ്പുണ്ടായിരിക്കുന്നത്.

ഇന്നത്തെ വില അറിയാം
കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 300 രൂപയാണ് വര്‍ധിച്ചത്. 11795 രൂപയാണ് ഗ്രാമിന്റെ വില. ഒരു പവന് 94360 രൂപയുമാണ് ഇന്ന്. 2400 രൂപയാണ് പവന് വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 250 രൂപ വര്‍ധിച്ച് 9700 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7500 രൂപയും 9 കാരറ്റ് ഗ്രാമിന് 4865 രൂപയുമാണ് ഇന്ന്.

രാജ്യാന്തര വിപണിയില്‍ 100 ഡോളറില്‍ അധികം ഉയര്‍ന്ന് 4163 ഡോളറിലെത്തി. വൈകാതെ 4500 ഡോളറില്‍ എത്തുമെന്നാണ് വിവരം. അങ്ങനെ സംവിച്ചാല്‍ കേരളത്തില്‍ വില ഒരു ലക്ഷം കവിയും.

24 കാരറ്റ്
ഗ്രാമിന് 328 രൂപ കൂടി 12,868
പവന് 2,624 രൂപ കൂടി 1,02,944

22 കാരറ്റ്
ഗ്രാമിന് 300 രൂപ കൂടി 11,795
പവന് 2,400 രൂപ 94,360

18 കാരറ്റ്
ഗ്രാമിന് 300 രൂപ കൂടി 11,795
പവന് 2400 രൂപ കൂടി 94,360


Leave a Reply

Your email address will not be published. Required fields are marked *