സംസ്ഥാനത്ത് മഴ കനക്കും; ഇടി മിന്നൽ ജാഗ്രതാ നിർദേശം, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


കേരളത്തിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നലോട് കൂടിയ മഴ
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 2025 ഡിസംബർ 03 മുതൽ 06 വരെ ഇടിമിന്നലോടു കൂടിയ മഴയുണ്ടാവുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.ഇന്ന് (03/12/2025) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം
എന്നീ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാമെങ്കിലും പ്രത്യേക മുന്നറിയിപ്പില്ല.


Leave a Reply

Your email address will not be published. Required fields are marked *