തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്റണി രാജു എം.എൽ.എ കുറ്റക്കാരൻ. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
36 വർഷം പഴക്കമുള്ള കേസിലാണ് വിചാ രണ കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. 18 വർഷമായി നിശ്ചലാ വസ്ഥയിലായിരുന്ന കേസിൽ കോടതിയുടെ നിർദേശ പ്രകാരമാണ് വിചാരണ വേഗത്തിലാക്കിയത്. കേസിലെ രണ്ടാം പ്രതിയാണ് ആൻ്റണി രാജു. കോടതി ജീവനക്കാരനായ ജോസ് ആണ് ഒന്നാം പ്രതി.

