പ്രമുഖ ചലച്ചിത്ര നടനും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന ടി പി മാധവന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചലച്ചിത്രലോകത്തെ സമഗ്രസംഭാവനകള്‍ക്കായി ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ടി പി മാധവന്‍ അവാര്‍ഡ് ജഗതി ശ്രീകുമാറിന് ഗാന്ധിഭവന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്‍ സമ്മാനിച്ചു.
25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ജഗതിയുടെ വീട്ടില്‍ വച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്.

