കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. രാജ്യാന്തര വിപണിയിലും വില പറക്കുകയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണം. വരുംദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പവന്‍ വില വീണ്ടും ഒരു ലക്ഷം രൂപ കടന്നു എന്ന പ്രത്യേകതയും ഇന്നുണ്ട്. ആയിരിത്തലധികം രൂപയാണ് ഇന്ന് വര്‍ധിച്ചത്.
രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4410 ഡോളറായി. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1160 രൂപയാണ് കൂടിയിരിക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 100760 രൂപയും ഗ്രാമിന് 145 രൂപ വര്‍ധിച്ച് 12595 രൂപയുമായി.
ആനുപാതികമായ വിലക്കയറ്റം മറ്റു കാരറ്റ് സ്വര്‍ണങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10355 രൂപയും പവന് 82840 രൂപയുമാണ്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8065 രൂപയും പവന് 64520 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5205 രൂപയും പവന് 41640 രൂപയുമായി. വെള്ളിയുടെ ഇന്നത്തെ ഗ്രാം വില 250 രൂപയാണ്. പത്ത് ഗ്രാമിന് 2500 രൂപയും.
കേരളത്തില്‍ ഈ മാസം ഒന്നിന് പവന്‍ വില 99040 രൂപയായിരുന്നു. അഞ്ചാം ദിവസം 1700 രൂപയില്‍ അധികം വര്‍ധിച്ചു. നിലവിലെ സാഹചര്യത്തില്‍ ഇനിയും വര്‍ധിച്ചേക്കും. അമേരിക്കന്‍ ഡോളര്‍ സൂചിക 98.77 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യം 90.24 എന്ന നിരക്കിലും. രണ്ട് മൂല്യവും ശക്തിപ്പെട്ടാല്‍ സ്വര്‍ണവില കുറയും. എന്നാല്‍ വിപണിയിലെ ആശങ്ക വളരെ വലുതാണ്.
സ്വര്‍ണവില വൈകാതെ കുറയുമെന്ന് പല സാമ്പത്തിക വിദഗ്ധരും പ്രവചിക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും രാജ്യാന്തര രാഷ്ട്രീയം മാറുകയാണ്. അതിന് അനുസരിച്ച് സാമ്പത്തിക രംഗവും മാറുന്നു. ഇങ്ങനെ പോയാല്‍ ഇനിയും സ്വര്‍ണവില കൂടിയേക്കുമെന്നാണ് മനസിലാകുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് 1.08 ലക്ഷം രൂപ ചെലവ് വരും.

