ശബരിമല സ്വര്‍ണക്കൊള്ളയില്‍ തമിഴ്‌നാട് വ്യവസായി ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണസംഘം. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പ്രത്യേക അന്വേഷണസംഘം ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രവാസി വ്യവസായിയുമായി ഡി മണിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാനായില്ല.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായി പരാമര്‍ശിച്ച പ്രധാന പേരായിരുന്നു ഡി മണിയുടേത്. ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നതായിരുന്നു ഡി മണിക്ക് നേരെയുണ്ടായ ആരോപണം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായാണ് ഇടപാടുകള്‍ നടത്തിയത് എന്നും മൊഴിയുണ്ടായിരുന്നു.

