നക്ഷത്രലോകത്തെ പ്രേമഭാജനം; ഓർമകളിൽ പ്രേംനസീർ


എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ പി. ഭാസ്കരൻ സംവിധാനം ചെയ്ത ‘ഇരുട്ടിൻ്റെ ആത്മാവ്’ തിയേറ്ററിൽ കണ്ട മഹാകവി ജി. ശങ്കരക്കുറുപ്പ് അന്ന് പ്രേംനസീറിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. 1989 ജനുവരി 16ന് 63 വയസ് തികയും മുമ്പേ നടൻ കാല യവനികയ്ക്ക് പിന്നിലേക്ക് മറഞ്ഞു. അപ്പോഴും മഹാകവി പറഞ്ഞപോലെ വേലായുധൻ ഉൾപ്പെടെ അദ്ദേഹം അനശ്വരമാക്കിയ 700ന് മുകളിൽ കഥാപാത്രങ്ങൾ കാണിയുടെ കൺമുന്നിൽ പ്രകാശിച്ചു നിന്നു. എന്നും പ്രേംനസീറിന് ഒരേ സൗരഭമാണ് മലയാളിയുടെ മനസിൽ. മലയാളത്തിന്റെ നിത്യഹരിത നായകൻ വിടപറഞ്ഞിട്ട് ഇന്ന് 37 വര്‍ഷം തികയുന്നു.

വർഷം 1952. മലയാള സിനിമ പിച്ചവച്ച് തുടങ്ങിയ സമയമാണ്. മലയാള സിനിമയിലെ ആദ്യ സൂപ്പർസ്റ്റാർ തിക്കുറിശ്ശി സുകുമാരൻ നായരെ കാണാൻ എത്തിയതാണ് ഉദയ സ്റ്റുഡിയോയുടെ സ്ഥാപകരായ കെ.വി. കോശിയും കുഞ്ചാക്കോയും. അവരുടെ കൂടെ മെലിഞ്ഞ് സുമുഖനായ ഒരു 22കാരനുമുണ്ട്. നാടകവേദിയിൽ തിളങ്ങിയ ചെറുപ്പക്കാരനാണ്. പേര് ചിറയിൻകീഴ് അബ്ദുൾ ഖാദർ. രണ്ട് സിനിമകളിൽ മുൻപ് അഭിനയിച്ചിട്ടുണ്ട്. ആദ്യത്തേത് പുറത്തിറങ്ങിയില്ല. രണ്ടാമത്തേതാകട്ടെ പരാജയപ്പെട്ടു. ഉദയ നിർമിക്കുന്ന ‘വിശപ്പിന്റെ വിളി’ എന്ന ചിത്രത്തിൽ സകലപ്രതീക്ഷയും അർപ്പിച്ച് നിൽക്കുകയാണ്. ഇനി സിനിമയിൽ പുതിയൊരു പേരിൽ അഭിനയിച്ചാൽ മതിയെന്ന് നിർദേശിച്ച് തിക്കുറിശി അന്നൊരു ഒരു പേര് വിളിച്ചു, പ്രേം നസീർ


Leave a Reply

Your email address will not be published. Required fields are marked *