ന്യൂഡൽഹി: പതിമൂന്ന് വർഷമായി കോമയിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശി ഹരീഷ് റാണയുടെ ദയാവധം നടപ്പാക്കി. ഇന്ത്യയിലെ ആദ്യ ദയാവധമാണിത്. അബോധാവസ്ഥ(കോമ)യിൽ കഴിയുന്ന 31കാരനായ യുപി ഗാസിയബാദ് സ്വദേശി ഹരീഷ് റാണയുടെ ദയാവധം നടത്തൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. 2013 മുതൽ കോമയിൽ കഴിയുന്ന ഹരീഷ് ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് അംഗീകരിച്ച കോടതി, ജീവൻ നിലനിർത്തുന്ന ഉപകരണം ഘട്ടംഘട്ടമായി പിൻവലിച്ച് ദയാവധം നടപ്പാക്കാൻ നിർദേശിക്കുകയായിരുന്നു. ബിടെക് വിദ്യാർഥിയായിരുന്ന ഹരീഷ് റാണ 2013 ആഗസ്തിലാണ് കെട്ടിടത്തിൽനിന്ന് വീണ് അബോധാവസ്ഥയിലായത്. അന്നുമുതൽ ട്യൂബ് വഴി നൽകുന്ന ഭക്ഷണത്തെയും ശ്വസന സഹായികളെയും ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. ഹരീഷിന്റെ അവസ്ഥ മാറ്റാനാവാത്തതാണെന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. എന്നാൽ 2018-ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ ഫീഡിംഗ് ട്യൂബ് പിൻവലിക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ ആശുപത്രി അധികൃതർ നടപടിക്ക് വിസമ്മതിച്ചു. ഇതേത്തുടർന്നാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചത്.
ഹരീഷ് റാണ വിടവാങ്ങി; രാജ്യത്തെ ആദ്യ ദയവധം

