തെരഞ്ഞെടുപ്പ് തോൽവി : രാഷ്ട്രീയ വിശദീകരണം കൂടിയാലോചന ഇല്ലാതെ പിണറായിക്കെതിരെ അതൃപ്തി പുകഞ്ഞ് സിപിഎം.


കണ്ണൂരിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ രാഷ്ട്രീയ വിശദീകരണത്തിൽ സിപിഎം നേതാക്കൾക്ക് അതൃപ്തി. സംസ്ഥാന കമ്മിറ്റി തീരുമാനമില്ലാതെയാണ് തളിപ്പറമ്പിലേയും പയ്യന്നൂരിലെയും തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദീകരണ യോഗം ചേര്‍ന്നത്. തെറ്റുതിരുത്തൽ ചർച്ചയ്ക്കായി കോഴിക്കോട് വിശാല യോഗം ചേരാനിരിക്കെയുള്ള ഏകപക്ഷീയ വിശദീകരണത്തിലാണ് നേതാക്കൾക്കിടയിൽ അതൃപ്തി പുകയുന്നത്. വിശാല സമിതി ചർച്ചയെ സ്വാധീനിക്കലാണ് യോഗത്തിലെ വിശദീകരണത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ

കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് വിശദീകരണ പൊതുയോഗം തീരുമാനിച്ചത്. പയ്യന്നൂരിലും തളിപ്പറമ്പിലും തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന നേതാക്കൾ പോലും പങ്കെടുത്തില്ല. തെറ്റുതിരുത്തൽ ചർച്ച ചെയ്യാനിരിക്കെ ഏകപക്ഷീയ വിശദീകരണത്തിലാണ് നേതാക്കള്‍ക്ക് അതൃപ്തി. ലക്ഷ്യം വിശാല സമിതി ചർച്ചയെ സ്വാധീനിക്കലെന്നാണ് വിലയിരുത്തൽ. സിസി റിപ്പോർട്ട് മറികടന്ന വിശദീകരണ വാദങ്ങൾ നേതാക്കൾ ഏറ്റു പിടിക്കുന്നില്ല. ഉപനേതൃ പദവി പ്രതികരണത്തിലും നേതാക്കള്‍ക്ക് വിയോജിപ്പുണ്ട് എന്നാണ് വിവരം. ഏകപക്ഷീയ പരസ്യ പ്രതികരണം സിപിഐക്ക് മേൽക്കൈ ഉണ്ടാക്കി എന്നും നേതാക്കള്‍ വിലയിരുത്തുന്നു.


Leave a Reply

Your email address will not be published. Required fields are marked *