ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് ബീക്കൺ ടൗൺ സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ശ്രീധരന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു .
ചെമ്പേരി ടൗണിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത് . പ്രവർത്തനത്തിന്റെ ആദ്യപടിയായി ബേസ്‌ലൈൻ സർവ്വേ പൂർത്തീകരിച്ചു. ഒന്നാം ഘട്ട ശുചീകരണ പ്രവർത്തി വെള്ളിയാഴ്ച്ച നടത്താമെന്ന് പ്രസിഡണ്ട് അറിയിച്ചു .
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ മേരി ഫ്രാൻസിസ്, ശ്രീനാഥ് എൻ കെ ,പഞ്ചായത്ത് അംഗങ്ങളായ കെ ഒ ജനാർദ്ദനൻ , ത്രേസ്യ അഗസ്റ്റിൻ , സാലി മാത്യു , ലത ബി, പഞ്ചായത്ത് സെക്രട്ടറി രശ്മി രാജീവ് , അസിസ്റ്റന്റ് സെക്രട്ടറി അശോകൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രകാശൻ , ദീപ , വി ഇ ഒ ബിന്ദു അനുഷ , വിജി , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സാബു മണിമല എന്നിവർ സംസാരിച്ചു.
വിവിധ സംഘടനകളുടെ പ്രതിനിധികളും ഹരിത കർമ്മ സേനാംഗങ്ങളും പങ്കെടുത്തു.

