‘കമ്പ്യൂട്ടർ പരിജ്ഞാനമില്ല, മൂല്യനിർണ്ണയം താൻ നടത്തിയിട്ടില്ല’; പിഎസ്‌സി പരീക്ഷ തട്ടിപ്പ് അന്വേഷണം അട്ടിമറിക്കാൻ ഒന്നാം പ്രതിയുടെ മൊഴി


തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ തട്ടിപ്പ് അന്വേഷണത്തെ അട്ടിമറിക്കാൻ കേസിലെ ഒന്നാം പ്രതിയായ ഡെപ്യൂട്ടി സെക്രട്ടറി സതീഷിന്റെ ശ്രമം. കമ്പ്യൂട്ടർ വഴിയുള്ള മൂല്യനിർണ്ണയം താൻ നടത്തിയിട്ടേയില്ലെന്നും തനിക്ക് കമ്പ്യൂട്ടർ പരിജ്ഞാനമില്ലെന്നും ഇന്നലെ സതീഷ് അന്വേഷണ സംഘത്തോട് മൊഴി നൽകി. എന്നാൽ ഓഫീസിലെ തന്‍റെ ജൂനിയേഴ്സ് അടക്കമുള്ള മറ്റ് ഉദ്യോഗസ്ഥരാണ് മൂല്യനിർണ്ണയം നടത്തുക എന്ന സതീഷിന്‍റെ മൊഴി മുഖവിലക്കെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. സതീഷിന് കമ്പ്യൂട്ടർ നന്നായി അറിയാമെന്നും പല പ്രാവശ്യം പരിശോധിച്ച ശേഷമാണ് ഓരോ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കുകയെന്നും മറ്റ് സാക്ഷികളുടെ മൊഴി.ഇന്നലെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണ സംഘത്തെ വെട്ടിലാക്കിക്കൊണ്ട് സതീഷിന്റെ മൊഴി. തന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാണ് മൂല്യനിർണ്ണയം നടത്തുകയെന്നും അവസാന നിമിഷം തന്നെ അറിയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സതീഷ് മൊഴി നൽകി. കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തതിനാൽ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരാണ് ഇതെല്ലാം ചെയ്യുന്നതുമാണ് സതീഷ് കൈയൊഴിയുന്നത്. സതീഷിന്റെ കമ്പ്യൂട്ടർ വിജ്ഞാനം പരിശോധിക്കാൻ എസ്‌ഐടി നടപടി എടുക്കുമെന്നാണ് വിവരം.


Leave a Reply

Your email address will not be published. Required fields are marked *