സ്റ്റാർ പദവി കിട്ടാത്ത ഹോട്ടലുകൾക്ക് ഇനി ബാർ ലെെസൻസ് നൽകില്ല; ഹൈക്കോടതിയെ അറിയിക്കാന്‍ സർക്കാർ


തിരുവനന്തപുരം: നക്ഷത്ര പദവി ലഭിക്കാത്ത ഹോട്ടലുകളുടെ ബാർ ലൈസൻസുകൾ റദ്ദാക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. 32 ഹോട്ടലുകൾക്ക് നക്ഷത്ര പദവി നിഷേധിച്ചതോടെ ഈ ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കും. 290 ഹോട്ടലുകളാണ് നക്ഷത്ര പദവിക്ക് അപേക്ഷ നൽകിയത്. പരിശോധനയിൽ 32 ബാറുകൾക്കാണ് നക്ഷത്രപദവി ലഭിക്കാത്തത്. ഇതുസംബന്ധിച്ച് അഡീഷണൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഇന്നലെ എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. നക്ഷത്ര പദവിക്കായി അപേക്ഷ നൽകിയിട്ടും പരിശോധനയിൽ യോഗ്യത നേടാത്ത 32 ഹോട്ടലുകൾക്കാണ് നക്ഷത്ര പദവി നിഷേധിച്ചത്. എന്നാൽ ഈ ഹോട്ടലുകളിലെ ബാറുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. മാർച്ച് 30 വരെയാണ് നിലവിൽ ബാർ ലൈസൻസുകൾ അനുവദിച്ചിരിക്കുന്നത്. പഞ്ചനക്ഷത്ര പദവി ലഭിക്കാത്ത ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കുമെന്ന നിലപാടാണ് സർക്കാർ ഹൈക്കോടതിയെ അറിയിക്കുക.


Leave a Reply

Your email address will not be published. Required fields are marked *