തിരുവനന്തപുരം ചാലയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; 2 കിലോ മോഷ്ടിച്ചു


തിരുവനന്തപുരം നഗരത്തിലെ ചാലയില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. രണ്ട് കിലോ സ്വര്‍ണമാണ് ഇരുചക്രവാഹനത്തില്‍ എത്തിയവര്‍ കവര്‍ന്നത്. വൈഷ്ണവി ജ്വല്ലറി ഉടമ രാത്രിയില്‍ കടയടച്ച് വീട്ടിലേക്ക് പോകുമ്പോള്‍ ഇരുചക്ര വാഹനത്തിലെത്തിയവര്‍ സ്വര്‍ണം കവരുകയായിരുന്നു. രണ്ട് ബൈക്കുകളിലാണ് അക്രമികള്‍ എത്തിയത്. രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവംപ്രതികളെ കണ്ടെത്താന്‍ ബൈക്ക് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. ഇതാദ്യമായാണ് ചാല കമ്പോളത്തില്‍ നിന്ന് ഇത്തരത്തില്‍ സ്വര്‍ണക്കവര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നത്


Leave a Reply

Your email address will not be published. Required fields are marked *