കർഷകരുടെ വരുമാനവും കാർഷികമേഖലയുടെ വളർച്ചയും ലക്ഷ്യമിട്ട് ബയോമൗണ്ടന്റെ പുതിയ സംരംഭം


കേര പദ്ധതിയുടെ ഭാഗമായി മഞ്ഞൾ, ഇഞ്ചി കൃഷി വികസന പദ്ധതിക്ക് തുടക്കം കർഷകരുടെ സാമ്പത്തിക ഉന്നമനവും കാർഷികമേഖലയുടെ സുസ്ഥിര വളർച്ചയും ലക്ഷ്യമിട്ട് ബയോ മൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി പുതിയ കാർഷിക പദ്ധതിക്ക് തുടക്കം കുറിക്കുന്നു. കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ പ്രോജക്ട് (KERA – കേര പദ്ധതി) യുടെ ഭാഗമായി, ബാങ്കിന്റെ സഹകരണത്തോടെയും ബയോവിൻ കമ്പനിയുമായി ചേർന്നുമാണ് കർഷകർക്കായി മഞ്ഞൾ , ഇഞ്ചികൃഷി വികസന പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി കർഷകർക്ക് ഗുണമേന്മയുള്ള മഞ്ഞൾ , ഇഞ്ചി വിത്ത് ലഭ്യമാക്കുകയും, മഞ്ഞൾ കൃഷിയിലൂടെ മികച്ച വരുമാനമാർഗം കണ്ടെത്താൻ സഹായിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. കാർഷികമേഖലയിൽ മൂല്യവർധിത ഉൽപന്നങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കർഷകരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള ബയോ മൗണ്ടന്റെ നിരന്തരമായ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ സംരംഭം. പദ്ധതിയുടെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ കാർത്തികപുരത്ത് ആരംഭിച്ചു. കർഷകരെ ഒരുമിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച സെമിനാറിലൂടെ പദ്ധതിയുടെ ലക്ഷ്യങ്ങൾ, മഞ്ഞൾ കൃഷിയുടെ സാധ്യതകൾ, കൃഷിരീതികൾ, കർഷകർക്ക് ലഭിക്കുന്ന പിന്തുണ തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു. പുതിയ കൃഷിരീതികളും വരുമാന സാധ്യതകളും കർഷകർക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം, കാർഷിക ഉൽപാദനത്തെ വിപണിയുമായി ബന്ധിപ്പിച്ച് കൂടുതൽ ശക്തമായ ഒരു കാർഷിക മൂല്യശൃംഖല രൂപപ്പെടുത്താനും ഈ പദ്ധതി സഹായകമാകും. “കർഷകരെ സംരക്ഷിക്കുക, കൃഷിയെ വളർത്തുക, കർഷകരുടെ ഭാവി സുരക്ഷിതമാക്കുക” എന്ന ലക്ഷ്യത്തോടെ ബയോ മൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നടത്തുന്ന പ്രവർത്തനങ്ങളിലെ പുതിയൊരു ചുവടുവയ്പ്പാണ് ഈ മഞ്ഞൾ , ഇഞ്ചികൃഷി പദ്ധതി. കർഷകരുടെ കൂട്ടായ്മയിലൂടെ കാർഷികമേഖലയിൽ പുതിയ പ്രതീക്ഷകളും സാധ്യതകളും സൃഷ്ടിക്കുന്ന ഈ സംരംഭം നാടിന്റെ കാർഷിക വളർച്ചയ്ക്ക് കരുത്തുപകരുമെന്ന് പ്രതീക്ഷിക്കുന്നു. ചടങ്ങിൽ കേര ഒഫീഷ്യൽ ആർ.പി.എം.യു (RPMU) കണ്ണൂർ പ്രതിനിധികൾ, ഡോ. ജയേഷ്, മുബസീർ മൂസൻ എന്നിവർ പങ്കെടുത്തു. ബയോ മൗണ്ടൻ മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ പദ്ധതിയെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകി. മാർക്കറ്റിംഗ് മാനേജർ ഫാ ജോസഫ് കുരിശുംമൂട്ടിൽ, ഡിജിറ്റൽ മാനേജർ ഫാ ജുബിൻ കണിപറമ്പിൽ എന്നിവർ പങ്കെടുത്തു . ചടങ്ങിൽ കാർത്തികപുരം യൂണീറ്റ് സെക്രട്ടറി ശ്രീ ആൻ്റെണി നിരപ്പേൽ നന്ദി അറിയിച്ചു


Leave a Reply

Your email address will not be published. Required fields are marked *