കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ


കായലിലേക്ക് മാലിന്യംവലിച്ചെറിഞ്ഞതിന് പിന്നണി ​ഗായകൻ എം.ജി.ശ്രീകുമാറിനെതിരെ പിഴ ചുമത്തി.കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനാണ് മുളവുകാട് പഞ്ചായത്ത് അധികൃതർ ​ഗായകന് 25,000രൂപയുടെപിഴനോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചതോടെ കഴിഞ്ഞ ​ദിവസം എംജിശ്രീകുമാർ പിഴ ഒടുക്കി.

കൊച്ചി കായലിലേക്ക് മുളവുകാട്പഞ്ചായത്തിലെവീട്ടിൽനിന്ന്മാലിന്യപ്പൊതി വീഴുന്നത് ഒരു വിനോദസഞ്ചാരിമൊബൈൽഫോണിൽപകർത്തി മന്ത്രി എം ബി രാജേഷിനെടാഗ്ചെയ്ത് വിഡിയോപോസ്റ്റ്ചെയ്തിരുന്നു.വിഡിയോദൃശ്യവും ദിവസവുംസമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത്അധികൃതർ നടപടിയെടുക്കുകയായിരുന്നു.

എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നാണ്മാലിന്യം വലിച്ചെറിയുന്നതെന്നു വിഡിയോയിൽവ്യക്തമാണെങ്കിലുംആരാണെന്നു തിരിച്ചറിയാനാവില്ല.പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനുള്ള 94467 00800എന്നസർക്കാരിന്റെവാട്സാപ്നമ്പറിലേക്ക് തെളിവു സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്നു മന്ത്രി മറുപടി നൽകി.

പിന്നാലെ ഇങ്ങനെ പരാതി ചെന്നതോടെ തദ്ദേശ വകുപ്പിലെ കൺട്രോൾ റൂമിന്റെ നിർദേശപ്രകാരം അന്നു തന്നെ പഞ്ചായത്ത് അധികൃതർസ്ഥലത്തെത്തി പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. തുടർന്നു പഞ്ചായത്ത് രാജ്ആക്ടിലെബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴനോട്ടീസ്നൽകുകയായിരുന്നു.

ഇക്കാര്യം പിന്നീട് പരാതിക്കാരനെ മന്ത്രി തന്നെ സമൂഹമാധ്യമം വഴി അറിയിച്ചു. പിഴ അടച്ചു കഴിയുമ്പോൾ ഈ വിവരം തെളിവു സഹിതം നൽകിയ ആൾക്ക്പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia