മട്ടന്നൂര്‍: കണ്ണൂര്‍ വിഷന്‍ ചാനല്‍ എക്‌സിക്യുട്ടീവ് ഡയറക്ടറും പി.ഡി.ഐ.സി എം.ഡിയുമായ കെ.ഒ പ്രശാന്ത്(53) അന്തരിച്ചു.സി.ഒ.എ മട്ടന്നൂര്‍ മേഖലാ സെക്രട്ടറി,കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട്, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.ഒ പ്രശാന്ത് കേബിള്‍ ടി.വി ഓപ്പറേറ്റേര്‍സ് അസോസിയേഷന്റെ തുടക്കകാലം മുതലുള്ള പ്രവര്‍ത്തകനായിരുന്നു. മട്ടന്നൂരിലെ സിറ്റി കേബിള്‍ നെറ്റ് വര്‍ക്ക് മാനേജിംഗ് പാര്‍ട്ണറായ പ്രശാന്ത് മട്ടന്നൂര്‍ സ്വദേശിയാണ്. കുറച്ചു കാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ ഷീബ, മക്കള്‍ നന്ദിദ് കൃഷ്ണ,ശിവനന്ദ. സഹോദരങ്ങള്‍ പ്രവീണ്‍ ബാബു (പരേതന്‍), പ്രത്യുഷ. മൃതദേഹം ഉച്ചക്ക് 12.30 മുതല്‍ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെക്കും.സംസ്‌കാരം 4 മണിക്ക് പൊറോറ ശ്മശാനത്തില്‍.
കണ്ണൂര്‍ വിഷന്‍ ചാനല്‍ എക്‌സിക്യുട്ടീവ് ഡയറക്ടറും പി.ഡി.ഐ.സി എം.ഡിയുമായ കെ.ഒ പ്രശാന്ത് അന്തരിച്ചു
