നഴ്‌സിങ്ങ് അവാര്‍ഡ്‌സ് 2025ന്റെ ഗ്രാന്‍ഡ് ജൂറി അംഗങ്ങളായി ആഗോള ആരോഗ്യ വിദഗ്ധരെ പ്രഖ്യാപിച്ചു


ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് ലോകത്തിലെ ഏറ്റവും വലിയ നഴ്‌സിങ്ങ് വാര്‍ഡുകളില്‍ ഒന്നാണ്, ജേതാവാകുന്ന നഴ്‌സിന് 250,000 യുഎസ് ഡോളറിന്റെ വലിയ സമ്മാനത്തുകയാണ് ലഭിക്കുന്നത്.
Ø 199 രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരില്‍ നിന്നും 100,000ലധികം രജിസ്‌ട്രേഷനുകളാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന മൂന്നാം എഡിഷനില്‍ ലഭിച്ച 78,000ലധികം രജിസ്‌ട്രേഷനുകളില്‍ 28 ശതാനമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്.
Ø ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് 2025, മെയ് 26-ന് യുഎഇയിലെ ദുബായില്‍ നടക്കും.

ദുബായ്, 21.04.2025: ജിസിസിയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ യുഎഇയിലെ ദുബായ് വേദിയാകുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് 2025ന്റെ ഗ്രാന്‍ഡ് ജൂറിയെ പ്രഖ്യാപിച്ചു. ആരോഗ്യ പരിചരണ രംഗത്തെ ആഗോള വിദഗ്ധരായ അഞ്ച് പേരെയാണ്് ഗ്രാന്‍ഡ് ജൂറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബോട്‌സ്‌വാനയിലെ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും, പാര്‍ലമെന്റംഗവും, ആഫ്രിക്കന്‍ ലീഡേര്‍സ് മലേറിയ അലയന്‍സ് സ്‌പെഷ്യല്‍ അംബാസഡറും, ഗ്‌ളോബല്‍ എച്ച്‌ഐവി പ്രിവെന്‍ഷന്‍ കോ അലീഷന്‍ കോ-ചെയര്‍ പേഴ്‌സണുമായ ഷൈയ്‌ല ട്‌ലോ, സിഡ്‌നിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഡബ്ല്യൂഎച്ച്്ഒ കൊളാബറേറ്റിങ്ങ് സെന്റര്‍ ഫോര്‍ നഴ്‌സിങ്ങിന്റെ അഡ്ജങ്ക്റ്റ് പ്രൊഫസറും, ഹ്യൂമണ്‍ റിസോര്‍സസ് ഫോര്‍ ഹെല്‍ത്ത് ജേര്‍ണലിന്റെ എഡിറ്റര്‍ ഓഫ് എമരിറ്റസുമായ ജെയിംസ് ബുക്കാന്‍, OBE അവാര്‍ഡ് ജേതാവ് ((ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍), സ്വതന്ത്ര ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്റ്, NHS സെന്‍ട്രല്‍-നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ മൂന്‍ സിഇഒ, റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങിന്റെ മുന്‍ സിഇഒയുമായ ഡോക്ടര്‍ പീറ്റര്‍ കാര്‍ട്ടര്‍, ഇന്റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്‍ പ്രസിഡന്റ് ഇലക്റ്റ്, ഫ്രാന്‍സിലെ AXA EssentiAll സീനിയര്‍ കണ്‍സള്‍ട്ടന്റ്, Harbr-ന്റെ ബോര്‍ഡ് ചെയര്‍, യുക്കെയിലെ Health4all Advisory-യുടെ മാനേജിങ്ങ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. നിതി പാല്‍, ഏഷ്യാ ഹെല്‍ത്ത് കെയര്‍ ഹോള്‍ഡിങ്ങ്‌സ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍, TPG Growth സീനിയര്‍ അഡൈ്വസര്‍, നീയോനേറ്റ്‌സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ കൗണ്‍സില്‍ മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വിശാല്‍ ബാലി എന്നിവരാണ് ഗ്രാന്‍ഡ് ജൂറി അംഗങ്ങള്‍.

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് നാലാം എഡിഷനിലേക്ക് കടക്കുമ്പോള്‍ ഈ പുരസ്‌ക്കാരവേദിയുടെ വളര്‍ച്ചയും ആഗോള ആരോഗ്യ പരിചരണ രംഗത്ത് ഈ അംഗീകാരം സൃഷ്ടിച്ച സ്വാധീനവും കാണാനാകുന്നത് ഏറെ സന്തോഷം നല്‍കുന്നതായി ഈ അവസരത്തില്‍ പ്രതികരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 199 രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരില്‍ നിന്നും 100,000ലധികം രജിസ്‌ട്രേഷനുകള്‍ ലഭിച്ചതിലൂടെ മികച്ച പ്രതികരണമാണ് ഇത്തവണയും പുരസ്്ക്കാരത്തിന് ലഭിച്ചത്. ആഗോള രംഗത്തെ നഴ്‌സിങ്ങ് മികവിനെ തിരിച്ചറിയാനുള്ള സാധ്യതകള്‍ക്കൊപ്പം ഏറ്റവും മികവുറ്റ 10 മത്സരാര്‍ത്ഥികളെത്തുമ്പോള്‍, സമൂഹത്തിനും, ആരോഗ്യ പരിരണ രംഗത്തിനും മികച്ച സംഭാവനകളേകിയ ഒരു നഴ്‌സിനെ ജേതാവായി തിരഞ്ഞെടുക്കുക എന്ന വെല്ലുവിളിയും നിയോഗിക്കപ്പെട്ടെ ഗാന്‍ഡ് ജൂറിയെ കാത്തിരിക്കുന്നു. ഏറ്റവും മികവ് പുലര്‍ത്തുന്ന ഒരു നഴ്‌സിനെ കാത്തിരിക്കുന്നത് ഈ അഭിമാനകരമായ അവാര്‍ഡ് നേട്ടമായിരിക്കും. 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള അവാര്‍ഡാണ് ജേതാവിന് ലഭിക്കുകയെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

ഞങ്ങളുടെ ഈ ഉദ്യമത്തിന്റെ പ്രധാന്യം മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്ത ഗ്രാന്‍ഡ് ജൂറി അംഗങ്ങളോട് നന്ദി അറിയിക്കുന്നു. ഏഷ്യ ഹെല്‍ത്ത് കെയര്‍ ഹോള്‍ഡിങ്ങ്‌സിന്റെ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ വിശാല്‍ ബാലിയെ ഈ എഡിഷനിലെ ഗ്രാന്‍ഡ് ജൂറിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഹെല്‍ത്ത് കെയര്‍ സംവിധാനങ്ങളെ പുതിയ തലത്തിലേക്ക് നവീകരിക്കുന്നതിലുള്ള അവരുടെ അനുഭവ പരിചയവും, ആഗോള ആരോഗ്യ പരിചരണരംഗത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള അവരുടെ സമര്‍പ്പണവും ഈ ജൂറി പാനലിന്റെ ഭാഗമാകുന്നതിലുടെ ഈ ഉദ്യമത്തിനും മുതല്‍ക്കൂട്ടാകുമെന്ന് ഡോ. ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷത്തെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് 2025ന്റെ ഗ്രാന്‍ഡ് ജൂറിയിലെത്തിയിരിക്കുന്ന വിശാല്‍ ബാലി, ആഗോള ആരോഗ്യ പരിചരണ രംഗത്ത് 30 വര്‍ഷത്തെ പരിചരയസമ്പത്തുള്ള വ്യക്തിയാണ്. രോഗീപരിചരണത്തില്‍ അത്യാധുനിക സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനായി നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ജൂറിയിലേക്കുള്ള കടന്നവരവ് പുരസ്‌ക്കാര ഉദ്യമത്തിന് വലിയ നേട്ടം സമ്മാനിക്കും.

നഴ്‌സിങ്ങ് എന്നത്് സാമര്‍ത്ഥ്യം, കരുതല്‍, അനുകമ്പ എന്നിവയുടെ സംയോജനമാണെന്ന്, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് 2025ന്റെ ജൂറിയുടെ ഭാഗമായ വിശാല്‍ ബാലി വ്യക്തമാക്കി. ശുഭാപ്തി വിശ്വാസം, പ്രതീക്ഷ, മാറ്റം എന്നിവയുടെ പ്രതീകമാണ് ഓരോ ന്‌ഴസുമാരും. മറ്റുള്ളവരുടെ നന്മയ്ക്കായി സ്വയം സമര്‍പ്പിക്കുകയും, രോഗികളെ ആത്മാര്‍ത്ഥമായി പരിചരിക്കുകയും കരുതലേകുകയും ചെയ്യുന്ന നഴ്‌സുമാര്‍ നമ്മുടെ സമൂഹത്തിന്റെ നിര്‍ണായക ഭാഗമാണ്. അവര്‍ സഹതാപവും, സഹാനുഭൂതിയും പ്രകടിപ്പിക്കുന്നു. ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് എന്നത് നഴ്‌സിങ്ങ് രംഗത്ത് ജീവിതകാലം മുഴുവന്‍ സംഭാവന നല്‍കിയ നഴ്‌സുമാരെ അംഗീകരിക്കാനും ആദരിക്കാനും ഉള്ള ഒരു മികച്ച ഉദ്യമമാണ്. ഇത് വ്യക്തികള്‍ക്കും സമൂഹത്തിനും ആഗോള ജനസംഖ്യയ്ക്കും മെച്ചപ്പെട്ട ആഗോര്യ പരിരചരണ സംവിധാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ ഗ്രാന്‍ഡ് ജൂറിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവതിയാണെന്നും വിശാല്‍ ബാലി വ്യക്തമാക്കി.

പ്രൊഫസര്‍ ഷൈയ്‌ല ട്‌ലോ, തന്റെ കരിയറിലൂടനീളം ദേശീയ നഴ്‌സിങ്ങ്, മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടികളുടെ വികസനത്തില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുള്ള വ്യക്തിത്വമാണ്. ബോട്സ്വാനയിലെ മുന്‍ ആരോഗ്യമന്ത്രിയും, ബോട്സ്വാന സര്‍വകലാശാലയിലെ മുന്‍ നഴ്സിങ്ങ് പ്രൊഫസറും, ആംഗ്ലോഫോണ്‍ ആഫ്രിക്കയ്ക്കായുള്ള പ്രാഥമിക ആരോഗ്യ സംരക്ഷണത്തിലെ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി ഡെവലപ്മെന്റിനായുള്ള ഡബ്ല്യുഎച്ച്ഒ സഹകരണ കേന്ദ്രത്തിന്റെ ഡയറക്ടറും കൂടിയാണ് അവര്‍. നഴ്‌സുമാര്‍ ജീവിതങ്ങള്‍ മാറ്റിമറിക്കുന്ന നിര്‍ണായകമായ പങ്ക് വഹിച്ച നിരവധി ഘട്ടങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ടെന്ന് പ്രൊഫ. ഷൈയ്‌ല ട്‌ലോ പറഞ്ഞു. ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് 2025ലൂടെ വീണ്ടും ഗ്രാന്‍ഡ് ജൂറിയുടെ ഭാഗമാകുമ്പോള്‍, ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ നിരവധി വെല്ലുവിളികള്‍ നിറഞ്ഞ ഘട്ടങ്ങളിലൂടെ കടന്ന് നിര്‍വഹിക്കുന്ന അവരുടെ ജോലിയെ അടുത്തറിയാനും അതില്‍ പ്രചോദിതനാകാനും സാധിക്കുന്നു. ആഗോള രംഗത്ത്് നഴ്‌സിങ്ങ് സമൂഹം ചെയ്തുവരുന്ന അതുല്ല്യമായ സേവനങ്ങള്‍ക്കുള്ള തെളിവാണ് ഈ അംഗീകാരമെന്നും അവര്‍ വ്യക്തമാക്കി.

പ്രൊഫസര്‍ ജെയിംസ് ബുക്കാന്‍, പോളിസി മേക്കര്‍, പോളിസി അനലിസ്റ്റ്, ഹെല്‍ത്ത് വര്‍ക്ക്ഫോഴ്സ്, ഹെല്‍ത്ത് സിസ്റ്റങ്ങളില്‍ കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ വിപുലമായ അനുഭവസമ്പത്തുള്ള പ്രൊഫസര്‍ ജെയിംസ് ബുക്കാന്‍, ഓസ്ട്രേലിയയിലെ സിഡ്നിയിലെ ടെക്നോളജി യൂണിവേഴ്സിറ്റിയിലെ ഡബ്ല്യുഎച്ച്ഒ സഹകരണ കേന്ദ്രത്തില്‍ അഡ്ജങ്ക്റ്റ് പ്രൊഫസറും, ഹ്യൂമന്‍ റിസോഴ്സ് ഫോര്‍ ഹെല്‍ത്ത് ജേര്‍ണലിന്റെ എഡിറ്റര്‍ എമരിറ്റസും കൂടിയാണ്. നഴ്‌സുമാരാണ് ലോകമെമ്പാടുമുള്ള ആരോഗ്യ പരിചരണ സംവിധാനത്തിന്റെ നട്ടെല്ല്. പ്രതിസന്ധി ഘട്ടങ്ങളില്‍ അവരാണ് നേതൃനിരയിലേക്കുയര്‍ന്ന് പരിചരണവും കരുതലുമേകുന്നത്. ഈ അവാര്‍ഡ് തുടങ്ങിയത് മുതല്‍ ജൂറിയുടെ ഭാഗമായ എനിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ നവീകരണം, സുരക്ഷിതത്വം, സ്വാധീനം എന്നിവയുടെ അതുല്ല്യമായ കഥകള്‍ നേരില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. ഈ അവാര്‍ഡ് അവരുടെ സംഭാവനകളെ ആഘോഷിക്കുക മാത്രമല്ല, ആരോഗ്യ പരിചരണ നയങ്ങളിലും, വിതരണത്തിലും ഈ തൊഴിലിന്റെ പ്രചാരണത്തിലും സ്വാധീനത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന സുപ്രധാനമായ വേദിയാണ്.

ഡോ. പീറ്റര്‍ കാര്‍ട്ടര്‍, സ്വതന്ത്ര ഹെല്‍ത്ത് കെയര്‍ കണ്‍സള്‍ട്ടന്റും, റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങിന്റെ മുന്‍ സിഇഒയുമായ ഡോ. പീറ്റര്‍ കാര്‍ട്ടര്‍ വൈവിധ്യമാര്‍ന്ന അനുഭവങ്ങളുമായാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. മികച്ച ഫെലോഷിപ്പുകള്‍ നേടിയിട്ടുളള അദ്ദേഹം NHS സേവനത്തിന് ശേഷം OBE പോലുള്ള ബഹുമതികളും സ്വന്തമാക്കിയിട്ടുണ്ട്. RCN ല്‍ ജോലി ചെയ്തതിന് ശേഷം, അദ്ദേഹം രാജ്യത്തിനകത്തും, വിദേശ രാജ്യങ്ങളിലും ജോലി ചെയ്തു. ‘എന്റെ കരിയറിലുടനീളം നഴ്‌സായി ജോലി ചെയ്യാന്‍ എനിക്ക് സാധിച്ചു. നഴ്‌സുമാരുടെ പ്രാവീണ്യവും സമര്‍പ്പണവും ആരോഗ്യ പരിചരണ രംഗത്തെ മാറ്റിമറിക്കുന്നു. നഴ്‌സിങ്ങിന്റെ മികവ് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നത് ഏറെ പ്രധാനമാണ്, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്‌സിങ്ങ് അവാര്‍ഡ്‌സ് ആ ദൗത്യമാണ് നിര്‍വഹിക്കുന്നത്. രോഗീ പരിചരണവും, ആ മികച്ച ജോലിയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ അധ്വാനിക്കുന്നവരെ ആഘോഷിക്കുന്നതാണ് ഈ ഉദ്യമമെന്നും ഡോ. പീറ്റര്‍ കാര്‍ട്ടര്‍ വ്യക്തമാക്കി.

ഡോ. നീതി പാല്‍, ഇന്റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്‍ പ്രസിഡന്റ് ഇലക്റ്റ്, ഫ്രാന്‍സിലെ EssentiAll സീനിയര്‍ കണ്‍സള്‍ട്ടന്റ്, Harbr ബോര്‍ഡ് ചെയര്‍, യുക്കെയിലെ Health4All അഡൈ്വസറി മാനേജിങ്ങ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. നിതി പാല്‍, ദീര്‍ഘവീക്ഷണമുള്ള മുതിര്‍ന്ന ക്ലിനിക്കല്‍ വ്യക്തിത്വമാണ്. യുകെയിലെ ബര്‍മിംഗ്ഹാമില്‍ പ്രാക്ടീസ് ചെയ്യുന്ന സമയത്ത്, അദ്ദേഹം 44 രാജ്യങ്ങളിലെ ആരോഗ്യ പരിചരണ രംഗത്തിന് ഗുണകരമാകുന്ന സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രോഗീപരിചരണത്തിന്റെ കേന്ദ്ര സ്ഥാനത്തുളള നഴ്‌സുമാരുടെ സംഭാവനകള്‍ ഇല്ലാതെ ആരോഗ്യ പരിചരണ രംഗത്തിന് നവീകരണത്തോടെ നിലനില്‍ക്കാന്‍ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗം മെച്ചപ്പെടുത്തുന്നതിലും പുതിയ സമീപനങ്ങളോടെ മുന്നോട്ട് കൊണ്ടുപോകുന്നതിനും അവരുടെ പങ്ക് അംഗീകരിക്കുന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ഒരു ജൂറി അംഗം എന്ന നിലയില്‍, അവരുടെ സമര്‍പ്പണവും, ആത്മാര്‍ത്ഥതയും കൊണ്ട് ആരോഗ്യ പരിചരണ രംഗത്തെ പുനര്‍നിര്‍മ്മിക്കുന്ന പല അസാധാരണമായ ഉദാഹരണങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ വിലപ്പെട്ട സേവനങ്ങളെ ആദരിക്കുന്ന ഈ ഉദ്യമത്തിന്റെ ഭാഗമാകാന്‍ വീണ്ടും കഴിഞ്ഞത് വലിയൊരു ബഹുമതിയാണെന്നും അദ്ദഹം വ്യക്തമാക്കി.

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിങ്ങ് അവാര്‍ഡിന്റെ ഈ പതിപ്പിനായി ആസ്റ്റര്‍, ഏണസ്റ്റ് ആന്റ് യംഗ് എ്ല്‍എല്‍പി (EY) യെ ‘പ്രോസസ് അഡൈ്വസര്‍’ ആയി നിയമിച്ചിട്ടുണ്ട്.. നിര്‍വചിക്കപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അപേക്ഷകള്‍ ഏണസ്റ്റ് ആന്റ് യംഗ് അവലോകനം ചെയ്യും. ഒരു സ്വതന്ത്ര വിദഗ്ധ സമിതി എന്‍ട്രികളുടെ ഷോര്‍ട്ട്ലിസ്റ്റിങ്ങ് പ്രക്രിയ പൂര്‍ത്തിയാക്കും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഫൈനലിസ്റ്റുകളുടെ ഒരു ലിസ്റ്റ് ഗ്രാന്‍ഡ് ജൂറിക്ക് സമര്‍പ്പിക്കുകയും ചെയ്യും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകള്‍ പരിശോധിച്ച് അവസാന റൗണ്ടിലേക്ക് മികച്ച 10 നഴ്‌സുമാരില്‍ നിന്നും ഗ്രാന്‍ഡ് ജൂറി ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കും.


Leave a Reply

Your email address will not be published. Required fields are marked *