കണ്ണൂർ: കണ്ണൂർ നഗരത്തിലെ വിവിധ ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷിച്ചു. സ്റ്റേഡിയം കോർണറിൽ നടന്ന ആഘോഷപരിപാടി മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി ക്രിസ്മസ് സന്ദേശം നൽകി. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സിഎസ്ഐ ബിഷപ് റവ. റോയിസ് മനോജ് വിക്ടർ മുഖ്യാതിഥിയായിരുന്നു.
തെക്കീബസാർ ഹോളിഫാമിലി ദേവാലയ വികാരി ഫാ. മാത്യു ആശാരിപറന്പിൽ ക്രിസ്മസ് കേക്ക് മുറിച്ചു. ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ വികാരി റവ. ഡോ. ജോയി പൈനാടത്ത്, റവ. ട്രവർ ജ്യോതിസ്, റവ.നോബിൾ മാത്യു, ഫാ. ജോയി പൈനാടത്ത്, ഡെപ്യൂട്ടി മേയർ കെ. ഷബിന, സിസ്റ്റർ ട്രീസ പാലയ്ക്കൽ, ഫാ. ജോർജ് മാത്യു ചെന്പകശേരി, ഫാ. സണ്ണി തോട്ടപ്പള്ളി ഒഎഫ്എം, ഫാ. ജോമോൻ, രതീഷ് ആന്റണി, ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു. നഗരത്തിലെ വിവിധ ദേവാലയങ്ങളുടെ ആഭിമുഖ്യത്തിൽ കലാപരിപാടികളും അരങ്ങേറി.