ഹരിയാനയിൽ‌ പാക് മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി; എയർ ബെയ്‌സുകൾ തകർക്കാനുള്ള പാക് ശ്രമം തകർത്ത് ഇന്ത്യ


ഹരിയാനയിലെ സിർസയിൽ മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി. ലോഹഭാഗങ്ങൾ സുരക്ഷാസേന കണ്ടുക്കെട്ടി. ഫത്താ ബാലിസ്റ്റിക് മിസൈലിന്റെ ഭാ​ഗങ്ങളാണ് കണ്ടെത്തിയത്. ഡൽഹി ലക്ഷ്യമാക്കിയായിരുന്നു പാകിസ്താന്റെ മിസൈൽ ആക്രമണം. ഈ ശ്രമം സൈന്യം തകർക്കുകയായിരുന്നു. ജയ്സാൽമീരിലും മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി.

ഇന്ത്യയിലെ എയർ ബെയ്‌സുകൾ തകർക്കാനുള്ള പാകിസ്താൻ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. രാജസ്ഥാനിലെ ഉൾപ്പെടെ എയർ ബെയ്‌സുകളാണ് പാകിസ്താൻ ലക്ഷ്യം ഇട്ടിരുന്നത്. അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ പറക്കുന്ന ഒന്നിലധികം ഡ്രോണുകൾ കണ്ടെത്തിയെന്നും അത് തകർത്തെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിർത്തിയിലും പാക് പ്രകോപനം തുടരുകയാണ്.

ഒന്നിലധികം പാക് പോസ്റ്റുകൾ ഇന്ത്യൻ സൈന്യം അടിച്ച് തകർത്തു. ജമ്മു സെക്ടറിലെ ബി‌എസ്‌എഫ് പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിയുതിർത്തു. അന്താരാഷ്ട്ര അതിർത്തിയിലെ പോസ്റ്റുകൾ തകർത്തുകൊണ്ട് ബിഎസ്എഫ് മറുപടി നൽകി. ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്ഥാന്റെ തുടർച്ചയായ ആക്രമണമാണ് നടക്കുന്നത്. ആക്രമണത്തിനായി ഡ്രോണുകളും മറ്റ് യുദ്ധ ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *