ചലച്ചിത്ര നടൻ സന്തോഷ് കീഴാറ്റൂറിന്റെ മകന് യദു സാന്തിനെയും കൂട്ടുകാരേയും ക്രൂരമായി മര്‍ദിച്ചതായി പരാതി.
യദു സാന്തും സുഹൃത്തുക്കളും മറ്റൊരു സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ വരുമ്പോള്‍ തൃച്ചംബരത്ത് വച്ച് കഴിഞ്ഞ രാത്രി സാമൂഹിക വിരുദ്ധര്‍ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.
തൃച്ചംബരം ചിന്മയ സ്കൂള്‍ പരിസരത്ത് വച്ചാണ് സംഭവം. മകനെ ഹെല്‍മറ്റ് കൊണ്ട് മര്‍ദിച്ചുവെന്ന് സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പില്‍ സന്തോഷ് കീഴാറ്റൂര്‍ ആരോപിച്ചു.
മകന്റെ കൂട്ടുകാരെ ക്രൂരമായി തല്ലിയെന്നും അദ്ദേഹം ആരോപിച്ചു. സന്തോഷ് കീഴാറ്റൂര്‍ പോലീസില്‍ പരാതി നല്കി. മകനെ ഹെല്‍മറ്റ് കൊണ്ട് മര്‍ദിച്ചയാളുടെ ചിത്രവും സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു.