സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ജാഗ്രതയുടെ ഭാഗമായി കാസര്‍ക്കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കണ്ണൂര്‍-കാസര്‍ക്കോട് ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാത്രി 11.30 വരെ മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.